Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി യുഎന്‍ കൂടിക്കാഴ്ച റദ്ദാക്കി

ദില്ലി: അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി യോഗത്തിന് പോകേണ്ടെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തീരുമാനിച്ചു. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും സപ്തംബര്‍ 11 ചൊവാഴ്ചയുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ വെളിച്ചത്തിലാണിത്.

യോഗം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ആഗ്ര ഉച്ചകോടിക്കു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താനിരുന്നത്. പ്രധാനമന്ത്രി യാത്ര റദ്ദാക്കിയതോടെ ഈ കൂടിക്കാഴ്ചയും റദ്ദായി.

അമേരിക്കയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ അസംബ്ലി യോഗം നടത്തേണ്ടതുണ്ടോ എന്ന കാര്യം യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹുമായി വ്യാഴാഴ്ച ചര്‍ച്ച ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

സപ്തംബര്‍ 20 വ്യാഴാഴ്ച സൈപ്രസിലേക്ക് യാത്ര തിരിക്കാനായിരുന്നു വാജ്പേയിയുടെ തീരുമാനം. ന്യൂയോര്‍ക്കിലെത്തിയ ശേഷം സപ്തംബര്‍ 25ന് ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യാനും തീരുമാനിച്ചിരുന്നു. മുഷാറഫുമായുള്ള കൂടിക്കാഴ്ചയ്ക്ക് തീയതി നിശ്ചയിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+