ഒരു പാര്‍ട്ടിയിലും ചേരില്ല: ചെറിയാന്‍
കണ്ണൂര്‍: ഒരു പാര്‍ട്ടിയിലും താന്‍ ചേരുന്നില്ലെന്ന് മുന്‍ കോണ്‍ഗ്രസ് യുവനേതാവ് ചെറിയാന്‍ ഫിലിപ്പ് .
താന്‍ രൂപീകരിച്ച ദേശീയ വേദിയുടെ യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ അതിലേക്കും താനില്ല. ചെറിയാന്‍ വ്യക്തമാക്കി. കണ്ണൂര്‍ പ്രസ് ക്ലബില്‍ സപ്തംബര്‍ 14 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍.
അധികാരവികേന്ദ്രീകരണത്തെ തുരങ്കം വെക്കുകയാണ് ആന്റണി സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂപരിഷ്കരണത്തിന് ശേഷം കേരളത്തിലുണ്ടായ സുപ്രധാനമായ മുന്നേറ്റമാണ് അധികാര വികേന്ദ്രീകരണം. എന്നാല്‍ അതിനെ കശാപ്പ് ചെയ്യാനാണ് ആന്റണി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അധികാരത്തില്‍ തുടരുക എന്നതു മാത്രമാണ് ആന്റണിയുടെ ലക്ഷ്യം. അധികാരം പരമാവധി കേന്ദ്രീകരിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. - ചെറിയാന്‍ ആരോപിച്ചു.












Click it and Unblock the Notifications