എംപിമാര്‍ക്കും പാര്‍ട്ടി സ്ഥാനമാവാം: കരുണാകരന്‍
തിരുവനന്തപുരം: എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് കെ. കരുണാകരന്‍.
ഇത്തരമൊരു തീരുമാനം പ്രവര്‍ത്തകസമിതി എടുത്തിട്ടില്ലെന്ന് സപ്തംബര്‍ 14 വെള്ളിയാഴ്ച കരുണാകരന്‍ വ്യക്തമാക്കി. ഇതാരുടെ ആശയമാണെന്ന് അറിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നും ഇതില്ലെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി.ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
താന്‍ ശ്രമിച്ചിട്ടും സോണിയാഗാന്ധിയെ കാണാന്‍ കഴിഞ്ഞില്ലെന്ന വാര്‍ത്തകള്‍ കരുണാകരന്‍ നിഷേധിച്ചു. സോണിയാഗാന്ധിയെ കാണാന്‍ താന്‍ സമയം ചോദിച്ചിരുന്നില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. കേരളത്തിലെ ലിസ്റ് എന്തുകൊണ്ടാണ് വൈകുന്നതെന്ന് അറിയില്ല. ലിസ്റ് വന്ന ശേഷം പ്രതികരിക്കാമെന്നും കരുണാകരന്‍ പറഞ്ഞു.
സംസ്ഥാനത്തെ ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും അധ്യക്ഷന്‍മാരുടെ വിഭജനം സാമുദായിക അടിസ്ഥാനത്തിലായിരിക്കില്ല. എന്നാല്‍ എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കും. എന്‍എസ്എസും എസ്എന്‍ഡിപിയും കേരളത്തിലെ പ്രബലമായ രണ്ട് സമുദായ സംഘടനകളാണെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെയോ മന്ത്രിമാരുടെയോ പ്രവര്‍ത്തനങ്ങളെ പറ്റിയോ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഇനി മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുകയുള്ളുവെന്നും കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications