ലേറ്റസ്റ് പത്രമോഫീസിനു നേരെ ആക്രമണം
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ലേറ്റസ്റ് പത്രത്തിന്റെ ഓഫീസിനു നേരെ ആക്രമണം. ഒരു സംഘം മത്സ്യത്തൊഴിലാളികളാണ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 14 വെള്ളിയാഴ്ച അക്രമം നടത്തിയത്.
കടലില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതിനാല്‍ ഒരാഴ്ചക്കാലം മത്സ്യം വേണ്ടെന്നുവെക്കുന്നതാണ് നല്ലതെന്ന പത്രവാര്‍ത്തയിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ലേറ്റസ്റ് ഓഫീസിനു മുന്നില്‍ ഉപരോധം നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച ഈ സമരം അക്രമാസക്തമായി.
ഓഫീസിലെ ഉപകരണങ്ങള്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. കല്ലേറില്‍ കെട്ടിടത്തിന്റെ കണ്ണാടിചില്ലുകളും തകര്‍ന്നു,












Click it and Unblock the Notifications