87 മലയാളികള്‍ സുരക്ഷിതര്‍
തിരുവനന്തപുരം: അമേരിക്കയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 87 മലയാളികള്‍ സുരക്ഷിതരായിരിക്കുന്നുവെന്ന് ഇവിടെയുള്ള കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു.
അഞ്ച് മലയാളികള്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ ഇതുവരെ 143 പേരെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ലഭിച്ചു. ഇവരില്‍ 87 പേരാണ് സുരക്ഷിതര്‍. ദില്ലിയിലെ കണ്‍ട്രോള്‍ റൂമില്‍ 53 മലയാളികളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ലഭിച്ചു. ഇവരില്‍ 52 പേരും സുരക്ഷിതരാണെന്നാണ് വിവരം.
അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വെബ്സൈറ്റില്‍ (http://www.indiacgny.org/safelist.html) നിന്നും 51 ഇന്ത്യാക്കാര്‍ ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചു. ഇതില്‍ രാജീവ് നായര്‍ എന്നയാള്‍ മാത്രമേ മലയാളിയായി ഉള്ളുവെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications