സന്തോഷ് ശിവന്‍ സുരക്ഷിതന്‍
തിരുവനന്തപുരം: അമേരിക്കയില്‍ നടന്ന ആക്രമണങ്ങള്‍ക്കിടയില്‍ ന്യൂയോര്‍ക്കില്‍ കുടുങ്ങിപ്പോയ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ സുരക്ഷതമാണെന്ന് വിവരം കിട്ടി. താന്‍ സുരക്ഷിതനാണെന്ന് ചെന്നൈയിലുള്ള ഭാര്യ ദീപയെ സന്തോഷ് വിളിച്ചറിയിച്ചിട്ടുണ്ട്.
വിമാന സര്‍വീസ് മുടങ്ങിയിരിക്കുന്നതിനാല്‍ തീവണ്ടി മാര്‍ഗം ടൊറന്റോയിലേക്ക് പോകാന്‍ സന്തോഷ് ശ്രമിക്കുകയാണെന്ന് സഹോദരി സരിത തിരുവനന്തപുരത്ത് പറഞ്ഞു.
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനാണ് സന്തോഷ് ശിവന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനോടൊപ്പം അമേരിക്കയിലെത്തിയത്. ചലച്ചിത്രോത്സവത്തില്‍ സന്തോഷ് ശിവന്റെ പുതിയ ചിത്രം അശോക പ്രദര്‍ശിപ്പിക്കുന്നുണ്ട്. വെനിസ് ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം ന്യൂയോര്‍ക്ക് വഴി ടൊറന്റോയിലേക്ക് പോകാനായിരുന്നു പരിപാടി. എന്നാല്‍ ടൊറന്റോയിലേക്കുള്ള വിമാനവും കാത്ത് ന്യൂയോര്‍ക്കിലിരിക്കുമ്പോഴാണ് തീവ്രവാദ ആക്രമണം നടന്നത്.












Click it and Unblock the Notifications