കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ആക്രമണത്തിന് ഒരുങ്ങി

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്താനെതിരെ എപ്പോള്‍ ആക്രമണം തുടങ്ങണം എന്നുമാത്രമേ അമേരിക്കയുടെ സൈനികര്‍ക്ക് ഇനി അറിയേണ്ടതുള്ളു.

ഇതിനുള്ള തീരുമാനം എപ്പോള്‍ വേണമെങ്കിലും അമേരിക്കയുടെ നേതൃത്വം എടുത്തേക്കാം. സൈന്യം ആഞ്ഞടിക്കാന്‍ തയാറായി നില്‍ക്കുകയാണ്.ആക്രമണത്തിനായുള്ള ആസൂത്രണങ്ങള്‍ അണയറയില്‍ പൂര്‍ത്തിയാവുകയാണ്.

സാഹചര്യം ഒത്തുവരുന്നതിനായി കാത്തിരിക്കുകയാണ് അമേരിക്ക. ലോക രാജ്യങ്ങളുടെ പിന്‍തുണ ഉറപ്പാക്കണം. ഒപ്പം പരമാവധി മുസ്ലിം രാഷ്ട്രങ്ങളുടെ പിന്തുണയും നേടിയെടുക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം. എങ്കിലേ ഇസ്ലാമിക ശക്തികള്‍ക്കിടയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കഴിയൂ.

സഹകരണത്തിനും സമ്മതത്തിനുമായുള്ള അമേരിക്കയുടെ ആവശ്യം തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണ് ഇപ്പോള്‍ പാകിസ്താന്‍.അമേരിക്കയ്ക് വഴങ്ങിയാല്‍ താലിബാനോട് ഇടയേണ്ടിവരും. താലിബാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാല്‍ അമേരിക്ക ശത്രുവാകും.

അമേരിക്കന്‍ സൈനികര്‍ ലോകം മുഴുവന്‍ ജാഗരൂകരാണ്. അമേരിക്കയിലെമ്പാടും സുരക്ഷാ സന്നാഹങ്ങള്‍ അതിശക്തമാക്കി. സുരക്ഷാ അറിയിപ്പുകള്‍ ശക്തമാക്കാനുളള ആഹ്വാനം വന്നതോടെ രണ്ട് അമേരിക്കന്‍ നാവിസകസേനാക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ തുറമുഖം വിട്ടു. യൂറോപ്പിലെ എല്ലാ അമേരിക്കന്‍ താവളങ്ങളിലും സൈനികവേഷം ധരിച്ച ഉദ്യോഗസ്ഥര്‍ നിയന്ത്രണമേറ്റെടുത്തുകഴിഞ്ഞു.

അമേരിക്കന്‍ ജനതയും ഒരു യുദ്ധത്തിന് തയാറെടുക്കുകയാണെന്നുവേണം കരുതാന്‍. അമേരിക്കയിലെ യുവാക്കള്‍ സൈന്യത്തില്‍ ചേരാന്‍ തയാറായി സൈനിക കേന്ദ്രങ്ങളില്‍ എത്തുന്നു.

അന്തരീക്ഷം ആശങ്കയും ഭീതിയും കൊണ്ട് കനത്തിരിക്കുന്നു. അമേരിക്കന്‍ എംബസ്സികളും ഇതര താവളങ്ങളുമായിരിക്കാം ഇനി തീവ്രവാദികളുടെ ലക്ഷ്യമെന്ന കണക്ക് കൂട്ടലിലാണ് ഇത്ര മാത്രം സൈന്യത്തെ ഇവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. അമേരിക്കന്‍ ജനതയോട് ജാഗ്രതപാലിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. യാത്രകളും മറ്റ് സമൂഹ സമ്മേളനങ്ങളും മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

അമേരിക്കയ്ക്ക് ശക്തമായ പിന്‍ബലവുമായി 52 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 19 രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള നാറ്റോ അതിലേതിലെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ കൂട്ടമായി ചെറുക്കാന്‍ തീരുമാനിച്ചു. അമേരിക്കയ്ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെ ചെറുക്കാനായി 4000 കോടി ഡോളര്‍ ചെലവിടാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടിന് അനുമതി നല്‍കി കഴിഞ്ഞു.

ഇനി ലോകത്തെ അപ്പാടെ ഇളക്കി മറിക്കാന്‍ പോകുന്ന ആ ആക്രമണം എപ്പോള്‍ തുടങ്ങുമെന്നുമാത്രമേ അറിയേണ്ടതുള്ളു. ലോകമാകെ അതാണ് ഉറ്റു നോക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X