യുഎസിന് ആസ്ത്രേലിയയുടെ സൈനിക പിന്തുണ
സിഡ്നി: തീവ്രവാദി ആക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ ആസ്ത്രേലിയ അമേരിക്കയ്ക്ക് സൈനിക പിന്തുണ പ്രഖ്യാപിച്ചു.
അമേരിക്കയും ആസ്ട്രേലിയയും ന്യൂസിലാന്റും ചേര്‍ന്ന് ഒപ്പുവെച്ച ആന്‍സസ് ഉടമ്പടി നടപ്പിലാക്കാനാണ് ആസ്ത്രേലിയയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി ജോണ്‍ ഹോവാഡ് അറിയിച്ചു. അമ്പത് വര്‍ഷം മുമ്പ് ഒപ്പുവെച്ച ആന്‍സസ് ഉടമ്പടിയില്‍ ഈ മൂന്ന് രാജ്യങ്ങളിലേതെങ്കിലും ഒന്ന് ആക്രമിക്കപ്പെടുകയാണെങ്കില്‍ പരസ്പരം സഹായിക്കുമെന്നാണ് പറയുന്നത്.
വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ തീവ്രവാദി ആക്രമണം നടന്നതിന് ശേഷം ആദ്യമായാണ് ഒരു രാജ്യം അമേരിക്കയ്ക്ക് സൈനിക പിന്തുണ പ്രഖ്യാപിക്കുന്നത്.
തീവ്രവാദി ആക്രമണത്തിന് പ്രതികാരമെന്ന നിലയില്‍ നടത്തുന്ന സൈനിക നീക്കത്തിന് നാറ്റോയിലെ അംഗരാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു. നാറ്റോയിലെ 19 രാജ്യങ്ങളും അമേരിക്കയ്ക്ക് സൈനിക പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായി നാറ്റോയുടെ സ്കോഷിട്ട് ചീഫ് ലോഡ് റോബര്‍ട്ട്സണ്‍ അറിയിച്ചത്, ആസ്ത്രേലിയയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ്.












Click it and Unblock the Notifications