പ്രത്യാക്രമണത്തിന് 4,000 കോടി ഡോളര്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നാശം വിതച്ച വിമാനാക്രമണം നടത്തിയവര്‍ക്കെതിരെ പ്രത്യാക്രമണം നടത്താനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും അമേരിക്കന്‍ കോണ്‍ഗ്രസ് 4,000 കോടി ഡോളര്‍ അനുവദിച്ചു. പ്രസിഡണ്ട് ജോര്‍ജ് ബുഷ് അഭ്യര്‍ത്ഥിച്ചതിന്റെ ഇരട്ടി തുകയാണ് കോണ്‍ഗ്രസ് അനുവദിച്ചിരിക്കുന്നത്.
തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ചില പ്രത്യേക ആയുധങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസ് ഏതാണ്ട് ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ബില്‍ സപ്തംബര്‍ 14 വെള്ളിയാഴ്ച രാവിലെത്തന്നെ കോണ്‍ഗ്രസ് പാസ്സാക്കിയേക്കുമെന്ന് സ്പീക്കര്‍ ഡെന്നിസ് ഹാസ്റെര്‍ട്ട് പറഞ്ഞു.
അമേരിക്കക്കെതിരെ ഭാവിയില്‍ ഒരു തീവ്രവാദ ആക്രമണവും ഉണ്ടാകാത്ത രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബുഷിന് എല്ലാ പിന്തുണയും നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബുഷിന് ഇത്തരമൊരു അധികാരം നല്‍കുന്നത് ഭാവിനടപടികളില്‍ കോണ്‍ഗ്രസിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയുണ്ടാക്കുമെന്ന് ചിലര്‍ വാദിച്ചിട്ടുണ്ട്.
വേണ്ടത്ര പണവും അധികാരവും കോണ്‍ഗ്രസ് ബുഷിന് അനുവദിച്ചതോടെ അമേരിക്ക തീവ്രവാദികള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കും. യുദ്ധമാണെങ്കില്‍ അതിനും സന്നദ്ധമാണെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications