തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
വാഷിംഗ്ടണ്‍: റാഞ്ചികള്‍ തട്ടിക്കൊണ്ടു പോയി പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ സ്ഥലം പരിശോധിച്ചപ്പോഴാണ് ബ്ലാക് ബോക്സ് കണ്ടെത്തിയത്.
തുടര്‍ന്ന് പരിശോധനയ്ക്കായി ഇത് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് കൊണ്ടുപോയി. യുണൈറ്റഡ് എയര്‍ലൈന്‍സ് 93 വിമാനത്തിന്റെ അവസാന നിമിഷങ്ങള്‍ വായിച്ചെടുക്കാന്‍ വിദഗ്ധര്‍ ശ്രമിച്ചുവരികയാണ്. ഡാറ്റാ റെക്കോര്‍ഡര്‍ മാത്രമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. വോയ്സ്-ഡാറ്റ റെക്കോര്‍ഡര്‍ ഇനിയും കണ്ടെത്താനുണ്ട്.
പെന്റഗണിലേക്ക് ഇരച്ചുകയറിയ അമേരിക്കന്‍ എയര്‍ലൈന്‍സ് 77 വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തിയിട്ടും ഇതുവരെ ഇത് കണ്ടെത്താനായിട്ടില്ല.
ബ്ലാക്ക് ബോക്സുകള്‍ വളരെ സുരക്ഷിതമായാണ് വിമാനത്തിനകത്ത് സൂക്ഷിക്കുന്നത്. 1000 ഡിഗ്രി ചൂട് വരെ താങ്ങാന്‍ ശേഷിയുള്ള ടൈറ്റാനിയത്തിന്റെ കൂടിനുള്ളിലാണ് ബ്ലാക്ക് ബോക്സുകള്‍ സൂക്ഷിക്കുന്നത്. ഏതപകടത്തേയും അതിജീവിക്കാനുള്ള സംവിധാനവും ബ്ലാക് ബോക്സിന് ചുറ്റും ഒരുക്കിയിരിക്കും.












Click it and Unblock the Notifications