Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം റാഞ്ചിയ 18 പേരെ തിരിച്ചറിഞ്ഞു

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും തകര്‍ക്കാനായി നാല് വിമാനങ്ങള്‍ തട്ടിയെടുത്ത 18 പേരെ തിരിച്ചറിഞ്ഞതായി വാര്‍ത്താ ഏജന്‍സി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒസാമാ ബിന്‍ലാദനുമായി ബന്ധമുള്ള ഒരു ഗ്രൂപ്പില്‍ പെട്ടവരാണ് ഇവരെന്ന് സംശയിക്കുന്നതായി സിഎന്‍എന്‍ എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നു.

വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ഗോപുരം തകര്‍ത്ത അമേരിക്കന്‍ എയര്‍ലൈന്‍സ് 11 തട്ടിയെടുത്തവര്‍ വാലിദ് അല്‍ ഷെഹരി, വാലി അല്‍ഷേരി അക വാലീദ് അല്‍ഷേരി, മുഹമ്മദ് അത്ത, സതം സുഗമി എന്നിവരാണെന്നാണ് കരുതുന്നത്.

വേള്‍ഡ് ട്രേഡ് സെന്ററിന്റെ തെക്കേ ഗോപുരം തകര്‍ത്ത യുനൈറ്റഡ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് 175 തട്ടിയെടുത്തത് മാരവന്‍ അല്‍ഷെഹി, ഫായസ് അഹമ്മദ്, മൊഹാള്‍ഡ് അല്‍സെഹ്രി, ഹംസ അല്‍ ഗംദി, അഹമ്മദ് അല്‍ ഹംദി എന്നിവരാണെന്ന് സംശയിക്കുന്നു.

പെന്റഗണിനു മേല്‍ ഇടിച്ച യുനൈറ്റഡ് എയര്‍ലൈന്‍സ് 77 തട്ടിയെടുത്തവര്‍ ഖാലിദ് അല്‍മിഹ്ദാര്‍, മജിദ് മോക്കദ്, നവാഫ് അല്‍ ഹസ്മി, സലിം അല്‍ ഹാസ്മി എന്നിരാണെന്ന് സംശയിക്കുന്നു.

പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണ വിമാനം തട്ടിയെതുത്തത് അഹമ്മദ് അല്‍ ഹസ്നവി, അഹമ്മദ് അല്‍നമി, സിയാദ് ജാറ, സയീദ് അല്‍ഗംദി എന്നിവരാണെന്ന് കരുതുന്നു.

തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പേരുകളുമായി ഈ പേരുകള്‍ ഒത്തുനോക്കിവരികയാണ്. ബിന്‍ലാദന്റെ ഒരു പ്രധാന കമാന്റര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+