പാകിസ്ഥാനിലെ വിമാനത്താവളം അടച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദ് വിമാനത്താവളം സപ്തംബര്‍ 14വെള്ളിയാഴ്ച ആറ് മണിക്കൂര്‍ നേരം അടച്ചിട്ടു. എന്നാല്‍ എന്താണ് ഇതിന് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
രാവിലെ മൂന്ന് മണിമുതല്‍ 8.45 വരെയായിരുന്നു ഇത്. അമേരിക്കയുടെ വിവിധ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ഉന്നത പാക് സൈനിക ഉദ്യോഗസ്ഥന്മാര്‍ യോഗം ചേര്‍ന്നിരുന്നു. ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ പാകിസ്ഥനോട് അമേരിക്ക വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ലാദനെതിരെയോ അദ്ദേഹത്തിന് സംരക്ഷണം നല്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാനെതിരെയോ ഒരാക്രമണത്തിന് അമേരിക്ക മുതിരുകയാണെങ്കില്‍ പാകിസ്ഥാന്റെ ആകാശാതിര്‍ത്തി ഉപയോഗിക്കാനുള്ള അനുവാദം നല്കണമെന്നും അമേരിക്ക അനുവാദം ചോദിച്ചിട്ടുണ്ട്.












Click it and Unblock the Notifications