അഫ്ഗാന്‍ അതിര്‍ത്തി അടയ്ക്കണം: പാകിസ്ഥാനോട് യുഎസ്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി അടയ്ക്കാനും തീവ്രവാദ സംഘങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്താനും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദനാണ് എന്ന് അമേരിക്ക ഏതാണ്ടുറപ്പിച്ച സാഹചര്യത്തിലാണ് ഇത്. താലിബാന്‍ ഭരണകൂടത്തിന്റെ തണലില്‍ അഫ്ഗാനിസ്ഥാനിലാണ് ലാദന്‍ ഇപ്പോള്‍ കഴിയുന്നത്.
അതിനിടെ പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ കൂടി യുഎസ് വിമാനങ്ങളെ പറക്കാന്‍ അനുവദിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വക്താവ് പറഞ്ഞു. ബിന്‍ ലാദനു വേണ്ടി അഫ്ഗാനിസ്ഥാനില്‍ യുദ്ധം നടത്താന്‍ വരെ അമേരിക്ക തയ്യാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ലാദനെയും അദ്ദേഹത്തിന്റെ പരിശീലന കേന്ദ്രങ്ങളെ കുറച്ചു ഉള്ള എല്ലാ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറാനും പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നറിയുന്നു.
ലാദന്റെ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അവരെ സംരക്ഷിക്കുന്നവരെ വെറുതെ വിടില്ലെന്നും അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാദനാണ് ആക്രമണത്തിന് പിന്നിലെന്ന് പരസ്യമായി സമ്മതിക്കുന്ന ആദ്യ അമേരിക്കന്‍ ഉന്നതോദ്യോഗസ്ഥനാണ് പവല്‍.
അതിനിടെ പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും സ്റേറ്റ് സെക്രട്ടറി കോളന്‍ പവലും 10 മിനിറ്റ് ടെലിഫോണില്‍ സംഭാഷണം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് എന്തു സഹായവും നല്‍കാന്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് സന്നദ്ധത പ്രകടിപ്പിച്ചുണ്ടെന്ന് ഒരു ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കി. പാകിസ്ഥാനിലെ യുഎസ് അംബാസഡര്‍ വെന്‍ഡി ചേമ്പര്‍ലെയ്ന്‍ വ്യാഴാഴ്ച മുഷാറഫിനെ കണ്ടിരുന്നു.


Click it and Unblock the Notifications