കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ പ്രാര്‍ത്ഥനയുടെയും ഓര്‍മ്മയുടെയും ദിനം

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സപ്തംബര്‍ 14 വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെയും ഓര്‍മ്മയുടെയും ദിനമായി ആചരിക്കാന്‍ യുഎസ് പ്രസിഡന്റ് ബുഷ് അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്തു. ഉച്ചഭക്ഷണസമയത്ത് അവരുടെ പ്രാര്‍ത്ഥാനാലയത്തില്‍ ചെന്ന് ദുരന്തത്തിനിരയാവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നു ബുഷിന്റെ ആഹ്വാനം.

ചൊവാഴ്ച ദുരന്തം നടന്ന ശേഷം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് സപ്തംബര്‍ 14 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സന്ദര്‍ശിക്കും. സപ്തംബര്‍ 13വ്യാഴാഴ്ച സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റുചെയ്തു. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ചൊവാഴ്ചത്തെ ദുരന്തത്തിനു മുമ്പും ഇവരെ ഈ വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടിരുന്നു.

ഇതിനിടെ യുഎസില്‍ സൈനികസേവനത്തിന് തയ്യാറായി ധാരാളം ചെറുപ്പക്കാര്‍ മുന്നോട്ടുവരികയാണ്. രാജ്യത്തിനു വേണ്ടി പോരാടന്‍ സൈനികരെ ആവശ്യമുണ്ടെന്ന വാര്‍ത്തകണ്ടതിനെ തുടര്‍ന്നാണ് ആവേശഭരിതരായി നൂറുകണക്കിന് ചെറുപ്പക്കാര്‍ സൈനിക റിക്രൂട്ട്മെന്റ് കേന്ദ്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X