പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകള്‍ അടച്ചു
ജമ്മു: പാക് അധീന കശ്മീരിലെയും ഫെഡറല്‍ ഭരണസംവിധാനത്തിലുള്ള ഗോത്രവര്‍ഗ മേഖലകളിലെയും 12 ഓളം തീവ്രവാദി പരിശീലന ക്യാമ്പുകള്‍ താത്കാലികമായി അടച്ചു. ക്യാമ്പുകളില്‍ പരിശീലനം നേടി വരികയായിരുന്ന തീവ്രവാദികള്‍ പല ഭാഗങ്ങളിലേക്കായി നീങ്ങിയെന്നാണറിയുന്നത്.
ഹിസ്ബുള്‍ മുജാഹിദീന്‍, ഹര്‍ക്കഅല്‍ മുജാഹിദീന്‍, ഹര്‍ക്കത്തല്‍ ജിഹാദി ഇസ്ലാമി, തക്രീക്കി ജിഹാദി ഇസ്ലാമി, മുസ്ലിം മുജാഹിദ്ദീന്‍, ജെയിസെ മുഹമ്മദ് എന്നീ സംഘടനകളുടെ പരിശീലന ക്യാമ്പുകളാണ് താത്കാലികമായി അടച്ചത്.
പാക് അധീന കശ്മീരിലെ ക്യാമ്പുകളിലുള്ളവര്‍ പല ഭാഗങ്ങളിലേക്കായി നീങ്ങി. ഗോത്രവര്‍ഗ മേഖലയിലെയും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെയും തീവ്രവാദി ക്യാമ്പുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റുകയും ചെയ്തു. പ്രധാനമായും അഫ്ഗാനിസ്ഥാനില്‍ നിന്നെത്തി ക്യാമ്പുകളില്‍ പരിശീലനം നേടുന്നവര്‍ യുഎസ് ആക്രമണത്തെ മുന്നില്‍ കണ്ട് താലിബാനു വേണ്ടി പോരാടാനാണ് അഫ്ഗാനിലേക്ക് നീങ്ങിയിരിക്കുന്നത്.
മറ്റൊരു തീവ്രവാദി സംഘടനയായ ലഷ്കാര്‍-എ-തോയിബ ഉന്നത പരിശീലനം ലഭിച്ച 500ഓളം തീവ്രവാദികളെ താലിബാനെ സഹായിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു.












Click it and Unblock the Notifications