തുറന്ന ചര്‍ച്ചയാവാം: വാജ്പേയി
ദില്ലി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായം രൂപീകരിക്കരുതെന്ന് പ്രധാനമന്ത്രി എ.ബി.വാജ്പേയി ആവശ്യപ്പെട്ടു.
നമുക്ക് ഇതേ കുറിച്ച് തുറന്ന് സംസാരിക്കാം. എന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നു. കെട്ടിച്ചമയ്ക്കപ്പെടുന്ന കഥകളില്‍ വിശ്വസിക്കരുത്. സര്‍ക്കാര്‍ എന്തെങ്കിലും തെറ്റായി ചെയ്തെന്ന് തോന്നുന്നെങ്കില്‍ അതേ കുറിച്ച് എന്നോട് സംസാരിക്കാം. യുഎസ്സില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വാജ്പേയി പറഞ്ഞു.
ഒരു അഭിപ്രായം രൂപീകരിക്കുന്നതിന് മുമ്പ് നേതാക്കള്‍ക്ക് തന്നോട് വ്യക്തിപരമായി ബന്ധപ്പെടാമെന്നും വിശദീകരണം തേടാമെന്നും വാജ്പേയി വ്യക്തമാക്കിയതായി പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
യുഎസ്സിനോടൊത്ത് നടത്തുന്ന തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് വഴിയെയും പിന്തുണക്കുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പി.എ.സംഗ്മ പറഞ്ഞു. ഇക്കാര്യത്തില്‍ ഇടത്പാര്‍ട്ടികള്‍ സര്‍ക്കാരിനെ പിന്തുണക്കുന്നെങ്കിലും തങ്ങളെ അമേരിക്ക ഉപയോഗിക്കുന്ന ഗതി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ആര്‍എസ്പി നേതാവ് അബനി റോയി പറഞ്ഞു.
രഘുവംശ് പ്രസാദ് സിംഗ് (ആര്‍ജെഡി), രാംഗോപാല്‍ യാദവ് (സമാജ്വാദി), അജയ് ചക്രവര്‍ത്തി (സിപിഐ), പി.എന്‍.ശിവ (ഡിഎംകെ), അലി മുഹമ്മദ് നായിക് (നാഷണല്‍ കോണ്‍ഫ്രന്‍സ്), എസ്.എസ്.ദിന്‍സ (അകാലി), സുശില്‍ ഇന്തോറ (ഐഎന്‍എല്‍ഡി), പി.ഡി.ഇളങ്കോവന്‍ (പിഎംകെ), സി.കൃഷ്ണന്‍ (എംഡിഎംകെ), ഡി.ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications