കണ്ണൂര്‍ പാസഞ്ചറില്‍ ബോംബ് ഭീഷണി
കാഞ്ഞങ്ങാട്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് 623ാം നമ്പര്‍ കണ്ണൂര്‍-മംഗലാപുരം പാസഞ്ചര്‍ തീവണ്ടി കാഞ്ഞങ്ങാട് റെയില്‍വെ സ്റേഷനില്‍ നിര്‍ത്തിയിട്ടു. മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ച് സ്ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം തീവണ്ടി യാത്ര തുടര്‍ന്നു.
കണ്ണൂര്‍ റെയില്‍വെ സ്റേഷനില്‍ നിന്ന് രണ്ട് പേര്‍ സ്ഫോടക വസ്തുക്കളുമായി തീവണ്ടിയില്‍ കയറിയിട്ടുണ്ടെന്ന് ടെലിഫോണ്‍ സന്ദേശം വന്നതിനെത്തുടര്‍ന്നാണ് തീവണ്ടി മൂന്നര മണിക്കൂറോളം നിര്‍ത്തിയിടേണ്ടിവന്നത്. അഞ്ജാത ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സപ്തംബര്‍ 15 ശനിയാഴ്ച രാവിലെയാണ് പാലക്കാട് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം കാഞ്ഞങ്ങാട്ട് ലഭിച്ചത്.
തുടര്‍ന്ന് കാഞ്ഞങ്ങാട്ട് വച്ച് തീവണ്ടി നിര്‍ത്തി പരിശോധന തുടങ്ങി. സിഐ എം. ദാമോദരന്‍, എസ്ഐ ടി.പി. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിന്നീട് എഎസ്പി ടി. വിക്രമിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി എല്ലാ യാത്രക്കാരെയും പുറത്തിറക്കി പ്ലാറ്റ്ഫോമില്‍ നിരനിരയായി നിര്‍ത്തി പരിശോധന നടത്താന്‍ തുടങ്ങി.
പരിശോധന കാരണം രാവിലെ ഓഫീസിലേക്ക് പോകാനിറങ്ങിയ പലരും വിഷമിച്ചു. മംഗലാപുരത്ത് ഇന്റര്‍വ്യൂവിന് പോവുകയായിരുന്നവരും ബുദ്ധിമുട്ടി.












Click it and Unblock the Notifications