മൊഹമ്മദ് ഫസല്‍ കേരള ഗവര്‍ണര്‍
തിരുവനന്തപുരം: മൊഹമ്മദ് ഫസല്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സപ്തംബര്‍ 15 ശനിയാഴ്ച രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയാണ് ഫസലിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കേരള ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ് ലീവെടുത്ത് പോകുന്നതിനാലാണ് ഇപ്പോള്‍ ഗോവ ഗവര്‍ണറായ ഫസലിന് കേരളത്തിന്റെ അധികച്ചുമതല കൂടി ലഭിച്ചത്.
മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിമാര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications