ശശിയെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളി
കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാളായ നളിനി നല്‍കിയ ഹര്‍ജി ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്‍ തള്ളി. കേസിലെ മുഖ്യപ്രതികളിലൊരാളായ മണിച്ചന്റെ സഹോദരി കൂടിയാണ് നളിനി.
നളിനിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി നല്‍കിയതാണോ എന്ന് സംശയിക്കാവുന്ന വിധം അടിസ്ഥാനമില്ലാത്തതാണ് ഹര്‍ജിയെന്നാണ് ആരോപണമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
എക്സൈസ് കമ്മിഷണര്‍ ലളിതാംബികയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് മദ്യദുരന്ത കേസിനെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും കമ്മിഷന്‍ തള്ളി.
ഹൈക്കോടതി ഹാളിലാണ് സപ്തംബര്‍ 15 ശനിയാഴ്ച സിറ്റിംഗ് നടന്നത്. അടുത്ത സിറ്റിംഗ് ഒക്ടോബര്‍ ആറിന് നടക്കും.












Click it and Unblock the Notifications