94 മലയാളികളെ കുറിച്ച് വിവരം ലഭിച്ചു
തിരുവനന്തപുരം: അമേരിക്കയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം അവിടെ സുരക്ഷിതരായിരിക്കുന്ന കൂടുതല്‍ മലയാളികളെ കുറിച്ച് വിവരം ലഭിച്ചു.
94 മലയാളികള്‍ സുരക്ഷിതരാണെന്ന് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക കണ്‍ട്രോള്‍ റൂമില്‍ നിന്നും സപ്തംബര്‍ 15 ശനിയാഴ്ച അറിയിച്ചു. ഇക്കാര്യം ബന്ധുക്കളെ ധരിപ്പിച്ചിട്ടുണ്ട്. ഇതിനകം 156 പേരെ കുറിച്ചുള്ള അന്വേഷണങ്ങളാണ് തിരുവനന്തപുരത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്.
ദില്ലിയിലെ കണ്‍ട്രോള്‍ റൂമില്‍ ഏകദേശം 120 പേരെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറെയും തിരുവനന്തപുരത്ത് അന്വേഷിച്ചവ തന്നെയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. 60 പേരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് നോര്‍ക്ക സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications