മൂവാറ്റുപുഴ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍
തിരുവനന്തപുരം: മൂവാറ്റുപുഴ ജലസേചന പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ്.
2003 ആഗസ്തില്‍ പദ്ധതിയുടെ പണി പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. സപ്തംബര്‍ 15 ശനിയാഴ്ച പദ്ധതി സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ജേക്കബ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ 17, 737 ഹെക്ടര്‍ വരുന്ന കൃഷിഭൂമിക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി.
465 കോടി രൂപയാണ് പദ്ധതിയുടെ പുതുക്കിയ അടങ്കല്‍. 1994ല്‍ കനാലുകള്‍ അടക്കമുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്തിരുന്നു. പദ്ധതിയുടെ പ്രയോജനം കണക്കിലെടുത്ത് കേന്ദ്രസഹായം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും ജേക്കബ് പറഞ്ഞു.
ജലസേചന വകുപ്പ് ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ പ്രയോജനത്തെ കുറിച്ച് വിലയിരുത്തല്‍ നടത്താന്‍ നടപടിയെടുക്കും. കൂടുതല്‍ കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കാനാണ് ശ്രമം. ജപ്പാന്‍ പദ്ധതിയെ താന്‍ എതിര്‍ത്തിരുന്നില്ലെന്ന് ജേക്കബ് വ്യക്തമാക്കി. അഞ്ച് ജില്ലകള്‍ക്ക് കുടിവെള്ളം കിട്ടുന്ന പദ്ധതിയുടെ അവകാശം സ്ഥാപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications