കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ഉയരം കൂട്ടണമെന്ന് കേന്ദ്ര സമിതി

  • By Staff
Google Oneindia Malayalam News

മധുര: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം സുരക്ഷയെ ബാധിക്കാത്ത വിധം136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കേന്ദ്രസമിതി അനുമതി നല്‍കി.

സമിതിയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളായ എ.മോഹനകൃഷ്ണനും കെ.പരമേശ്വരന്‍ നായരും ഡാമിന്റെ ഉയരം കൂട്ടുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഡാമിന്റെ ഉയരം 142 അടിയാക്കാന്‍ നിര്‍ദേശിക്കുന്നതിന് സമിതി തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദേശിച്ചതു പ്രകാരം ബേബി ഡാമിന്റെയും ബണ്ടിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇതിന് കേരളം അനുവദിക്കണമെന്നും സമിതി വ്യക്തമാക്കി.

സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കാന്‍ സുപ്രിം കോടതിയുടെ അടുത്ത വാദം കേള്‍ക്കലില്‍ ആവശ്യപ്പെടുമെന്ന് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. സ്വാമിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി കേന്ദ്ര സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്.

ഏറെ കാലമായി കേരളത്തിനും തമിഴ്നാടിനുമിടയില്‍ തര്‍ക്കവിഷയമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം പ്രശ്നത്തില്‍ കേന്ദ്ര സമിതിയുടെ തീരുമാനം കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഡാമിന്റെ ഉയരം വര്‍ധിപ്പിച്ചാല്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാവുമെന്നും ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങളുടെ ജീവന് പോലും ഭീഷണിയാകും വിധം വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നുമാണ് കേരളത്തിന്റെ വാദം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X