ഒംബുഡ്സ്മാന്‍: ഓര്‍ഡിനന്‍സ് പുറത്തിറങ്ങി
തിരുവനന്തപുരം: ഒംബുഡ്സ്മാന്‍ അംഗങ്ങളുടെ എണ്ണം ഏഴില്‍ നിന്നും ഒന്നായി കുറച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.
സപ്തംബര്‍ 15 ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. താല്‍ക്കാലിക ചുമതലയുള്ള ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ പുറത്തിറക്കിയ ആദ്യ ഓര്‍ഡിനന്‍സാണിത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായുള്ള ഒംബുഡ്സ്മാന്‍ അംഗങ്ങളുടെ എണ്ണം കുറച്ചത്.
ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു ജഡ്ജിയെ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ഒംബുഡ്സ്മാനായി നിയമിക്കണമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.












Click it and Unblock the Notifications