രാമക്ഷേത്ര നിര്‍മ്മാണം മാര്‍ച്ചിന് ശേഷം
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി 2002 മാര്‍ച്ചിന് ശേഷം തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണമേഖലാ സെക്രട്ടറി ഡി. മണികണ്ഠന്‍.
അടുത്ത വര്‍ഷം ശിവരാത്രി ദിനമായ മാര്‍ച്ച് 12ന് ശേഷമുള്ള ഒരു ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം പണി തുടങ്ങും. മാര്‍ച്ചിന് മുമ്പ് ക്ഷേത്രം പണിയുന്നതിനുള്ള തടസങ്ങളെല്ലാം നീക്കണമെന്ന് കുംഭമേളയോട് അനുബന്ധിച്ച് ചേര്‍ന്ന സമ്മേളനത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി സപ്തംബര്‍ 15 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മണികണ്ഠന്‍ വ്യക്തമാക്കി.
ക്ഷേത്രം പണിയുടെ മുന്നോടിയായി സപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 16 വരെ രാജ്യമെമ്പാടും ശിവപൂജ നടത്തും. കേരളത്തില്‍ തിരുവനന്തപുരത്തുള്ള ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലായിരിക്കും പൂജയെന്ന് മണികണ്ഠന്‍ അറിയിച്ചു. നവംബര്‍ 27 മുതല്‍ 2002 ജനവരി 31 വരെ രാജ്യമെമ്പാടും ശിവനാമയജ്ഞം നടത്തും. കേരളത്തിലെ 500 കേന്ദ്രങ്ങളിലായിരിക്കും യജ്ഞം നടക്കുക. വിഎച്ച്പി പ്രസിഡന്റ് അശോക് സിംഗാള്‍ ഒക്ടോബര്‍ 27ന് കേരളത്തിലെത്തുമെന്നും മണികണ്ഠന്‍ പറഞ്ഞു.
ഫിബ്രവരി 17ന് അയോധ്യയിലെ സരയൂതീരത്ത് സന്യാസിമാരുടെ ഒരു സമ്മേളനം നടത്തും. ക്ഷേത്രം പണിക്കുള്ള തടസങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഫിബ്രവരി 18ന് അയോധ്യയില്‍ നിന്നും തിരിക്കുന്ന സന്യാസിമാരുടെ ജാഥ ഫിബ്രവരി 25ന് ദില്ലിയില്‍ എത്തിച്ചേരും. അന്ന് ദില്ലിയില്‍ ദേശ ഹിന്ദു സമ്മേളനം ചേരുമെന്നും മണികണ്ഠന്‍ വ്യക്തമാക്കി.












Click it and Unblock the Notifications