ബുഷ് ന്യൂയോര്‍ക്കില്‍; സൈനികര്‍ക്ക് ആവേശം
ന്യൂയോര്‍ക്ക്: തീവ്രവാദികള്‍ ആക്രമിച്ചു തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്യുന്ന ന്യൂയോര്‍ക്ക് നഗരം അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് സന്ദര്‍ശിച്ചു. യുഎസ്എ, യുഎസ്എ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ബുഷിനെ ന്യൂയോര്‍ക്കില്‍ എതിരേറ്റത്.
അമേരിക്കന്‍ ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്ത തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്യുമെന്ന് ദേശാഭിമാനം ജ്വലിച്ചു നിന്ന ചടങ്ങില്‍ ബുഷ് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തകരുടെ തോളില്‍ കൈയിട്ട് സ്പീക്കറിലൂടെ അമേരിക്കയുടെ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ച ബുഷ് സൈനികരില്‍ ആവേശം വിതറി.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ റുഡോള്‍ഫ് ഗ്വിലിയാനിയോടൊപ്പം ഹെലികോപ്റ്ററില്‍ ബുഷ് ആക്രമണപ്രദേശങ്ങള്‍ നോക്കികണ്ടു. തുടര്‍ന്ന് മാന്‍ഹട്ടന്റെ തെക്കുഭാഗത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തിയ ശേഷം പ്രസിഡണ്ട് തകര്‍ന്നു തരിപ്പണമായ പ്രദേശം നടന്നുകണ്ടു.
സ്നേഹവും അനുകമ്പയും രാജ്യം പങ്കുവെക്കുകയാണ്. നിങ്ങളുടെ കഠിനപ്രയത്നത്തിന് രാജ്യം എന് നന്ദിയുള്ളവരായിരിക്കും. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, അദ്ദേഹം രക്ഷാപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു പറഞ്ഞു. പ്രസിഡണ്ടിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നപ്പോള്‍ ബുഷിന്റെ പ്രസ്താവന ഇതായിരുന്നു: നിങ്ങളുടെ ശബ്ദം എനിക്ക് കേള്‍ക്കാം. ലോകം മുഴുവന്‍ ആ ശബ്ദം കേള്‍ക്കുന്നു. ഈ കെട്ടിടങ്ങള്‍ തകര്‍ത്തവരും ഉടന്‍ തന്നെ നമ്മളെ അറിയും.












Click it and Unblock the Notifications