തിരിച്ചറിഞ്ഞത് 59 ജഡങ്ങള്‍ മാത്രം
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ ഇതുവരെ 59 പേരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനായത്. കാണാതായ 4,717 പേരെക്കുറിച്ച് ഇനിയും വിവരമൊന്നും കിട്ടിയിട്ടില്ല.
തിരിച്ചറിഞ്ഞവരില്‍ 19 രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുമെന്ന് ന്യൂയോര്‍ക്ക് പൊലീസ് കമ്മീഷണര്‍ ബെര്‍ണാഡ് കെരിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ 23 ന്യൂയോര്‍ക്ക് പൊലീസുകാരെക്കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ കത്തിയമരുമ്പോള്‍ നൂറുകണക്കിന് പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി കെട്ടിടത്തിനുള്ളിലേക്ക് കുതിച്ചിരുന്നു. ഇരു കെട്ടിടങ്ങളും തകര്‍ന്ന് വീണപ്പോള്‍ ഇവരും കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.












Click it and Unblock the Notifications