250 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആക്രമണത്തില്‍ കാണാതായ 250ഓളം ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 77 പേര്‍ ന്യൂയോര്‍ക്കിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
സപ്തംബര്‍ 11 ചൊവാഴ്ച നടന്ന ആക്രമണത്തില്‍ 5,000ത്തോളം പേരെയാണ് കാണാതായത്. ആക്രമണത്തിനിരയായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളിലത്തെ നിലകളില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്തിരുന്നുവെന്ന് വിവരം കിട്ടിയിട്ടുണ്ട്.
ഇവരെക്കുറിച്ച് എപ്പോഴെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് കുടുംബങ്ങള്‍. എന്നാല്‍ വെള്ളിയാഴ്ചയും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഒറ്റ ആളെ പോലും ജീവനോടെ കണ്ടെത്താനാകാഞ്ഞത് ആരെങ്കിലും ജീവിച്ചിരിക്കുമെന്ന അധികൃതരുടെ പ്രത്യാശയ്ക്ക് മങ്ങലേല്പിച്ചിരിക്കുകയാണ്.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓവര്‍സീസ് സംഘടനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇവരിരുവരും തങ്ങളുടേതായ ഹെല്‍പ്പ്ലൈനുകളും ഘടിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക(http://www.indiacgny.org/listhospital.html) .












Click it and Unblock the Notifications