മസൂദിന്റെ മരണം സ്ഥിരീകരിച്ചു
കാബൂള്‍: ഒസാമബിന്‍ ലാദന്റെ സഹായത്തോടെ താലിബാനും പാകിസ്ഥാനും ചേര്‍ന്നു നടത്തിയ ബോംബാക്രമണത്തില്‍ സാരമായി മുറിവേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അഫ്ഗാന്‍ പ്രതിപക്ഷ നേതാവ് അഹമ്മദ് ഷാ മസൂദ് മരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബര്‍ഹനുദിന്‍ റബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സപ്തംബര്‍ 15 ശനിയാഴ്ച രാവിലെ 11 മണിയ്ക്കാണ് (ഇന്ത്യന്‍ സമയം) വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിയില്‍ മസൂദ് മരിച്ചതെന്ന് റബാനിയുടെ വക്താവ് അറിയിച്ചു. അതേ സമയം മസൂദ് വെള്ളിയാഴ്ച മരിച്ചുവെന്ന് അഫ്ഗാന്‍ പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിശുദ്ധയുദ്ധത്തിനും പ്രതിരോധത്തിനുമായി സ്വയം രക്തസാക്ഷിത്വം വരിച്ച മസൂദ് ഒരു ദേശീയ നായകനാണെന്ന് റബാനി പറഞ്ഞു.












Click it and Unblock the Notifications