മുഷാറഫ് മത-രാഷ്ട്രീയ നേതാക്കളെ കാണുന്നു
ഇസ്ലാമാബാദ്: ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്ന അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ അമേരിക്കക്ക് പിന്തുണ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് മത-രാഷ്ട്രീയ നേതാക്കളെ കാണും.
മത-രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ പ്രസിഡണ്ട് മുഖവിലയ്ക്കെടുക്കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിനു മുമ്പ് ഇന്ത്യയില്‍ നടന്ന ആഗ്ര ഉച്ചകോടിയുടെ സമയത്തും മുഷാറഫ് ഇത്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതിനിടെ പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കണമെന്ന് പാകിസ്ഥാന്‍ സൈനിക കമാണ്ടര്‍മാരുടെ യോഗം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അമേരിക്കയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാകിസ്ഥാന്‍ പാര്‍ലമെന്‍റും ദേശീയ സുരക്ഷാ കൗണ്‍സിലും സപ്തംബര്‍ 15 ശനിയാഴ്ച അടിയന്തിരയോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications