Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫ് ചേംബര്‍ലിനുമായി ചര്‍ച്ച നടത്തി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡര്‍ വെന്‍ഡി ചേംബര്‍ലിനെ കണ്ട് ചര്‍ച്ച നടത്തി.

പാക്കിസ്ഥാന്റെ നിലപാടിനെ കുറിച്ച് മുഷാറഫ് ചേംബര്‍ലിനെ ധരിപ്പിച്ചെന്നാണ് അറിയുന്നത്. ആര്‍മി കമാന്റര്‍മാരുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ചേംബര്‍ലിനെ മുഷാറഫ് അറിയിച്ചു.

അതേ സമയം പാകിസ്ഥാന്റെ ആകാശാതിര്‍ത്തി അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തിനായി അമേരിക്കയ്ക്ക് ഉപയോഗിക്കാമെന്ന് മുഷാറഫ് സമ്മതിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ സേനയെ ഇറക്കാനുള്ള അവകാശം യുഎസിന് നല്കില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. തീവ്രവാദി സംഘടനകളുടെ പ്രതിഷേധത്തെ ഭയന്നാണ് പാകിസ്ഥാന്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

പാകിസ്ഥാനോട് പ്രധാനമായും നാല് ആവശ്യങ്ങള്‍ യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഉന്നയിച്ചതിന് തൊട്ടടുത്ത ദിവസമാണ് അമേരിക്കന്‍ അംബാസിഡറെ മുഷാറഫ് സന്ദര്‍ശിച്ചത്. അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തിന് പാകിസ്ഥാന്റെ ആകാശാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കുക, അഫ്ഗാന്‍-പാക് അതിര്‍ത്തി അടയ്ക്കുക, അഫ്ഗാന്‍ പ്രദേശത്ത് ഇന്ധനങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നത് തടയുക, യുഎസ് സേനയെ പാകിസ്ഥാനില്‍ വിന്യസിക്കാനുള്ള അധികാരം നല്കുക തുടങ്ങിയവയാണ് അമേരിക്കയുടെ നാല് പ്രധാന ആവശ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+