വഴങ്ങിയില്ലെങ്കില്‍ പാക്-യുഎസ് ബന്ധം ഉലയും
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദനെ നേരിടാന്‍ യുഎസ് ചോദിച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പാകിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധം ഉലയും. പാകിസ്ഥാനുമായുള്ള ഭാവിബന്ധം ഇക്കാര്യത്തിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുമെന്ന് യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു.
ഞങ്ങള്‍ക്ക് ചെയ്തുതരേണ്ട ആവശ്യങ്ങള്‍ സംബന്ധിച്ച് പാകിസ്ഥാനുമായി സംസാരിച്ചു കഴിഞ്ഞു. പാകിസ്ഥാന്‍ വളരെ വിഷമകരമായ ഒരു ഘട്ടത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ചയില്‍ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്- യുഎസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്ലിന്റണ്‍ ഭരണകൂടവും പാകിസ്ഥാനോട് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ പറയുന്നത് തീവ്രവാദത്തിനെതിരായ സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ്. പാകിസ്ഥാനുമായി ഞങ്ങള്‍ക്ക് ദീര്‍ഘകാലത്തെ നല്ല ബന്ധമാണുള്ളത്. ഭരണഘടന അനുശാസിക്കുന്ന വഴിയിലൂടെയല്ല മുഷാറഫ് അധികാരത്തില്‍ വന്നതെന്നത് ആ ബന്ധത്തില്‍ അല്പം വിള്ളലുണ്ടാക്കി. എങ്കിലും ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ പാകിസ്ഥാന് നല്ല അവസരമാണെന്ന് ഞങ്ങള്‍ കരുതുന്നു. അവര്‍ അത് ചെയ്യുമോ എന്നറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications