യുഎസിനെ സഹായിച്ചാല്‍ ആക്രമിക്കും
കാബൂള്‍: അഫ്ഗാനിസ്ഥാനെതിരായ യുഎസ് ആക്രമണത്തിന് സഹായം നല്‍കുകയാണെങ്കില്‍ പാകിസ്ഥാനെ ആക്രമിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ യുഎസ്സിനെ പാകിസ്ഥാന്‍ അനുവദിക്കുകയാണെങ്കില്‍ അത് പാകിസ്ഥാനുമായുള്ള യുദ്ധമായി തന്നെയാവും തങ്ങള്‍ കണക്കിലെടുക്കുകയെന്ന് താലിബാന്‍ വ്യക്തമാക്കി.
യുഎസ്സിന് തങ്ങളെ ആക്രമിക്കാന്‍ സഹായം നല്‍കുന്ന ഏത് രാജ്യത്തിനുമെതിരെ ആക്രമണം അഴിച്ചുവിടും. ഏത് രാജ്യമാണോ അത്തരമൊരു തീരുമാനമെടുക്കുന്നത് ആ രാജ്യത്തിനെതിരെ മുജാഹിദ്ദീന്‍ കനത്ത ആക്രമണം നടത്തും.
അഫ്ഗാനെതിരായ ആക്രമണത്തിന് പാകിസ്ഥാന്‍ യുഎസ്സിന് സഹായം നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് താലിബാന്റെ ഈ മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഒസാമ ബിന്‍ ലാദന് അമേരിക്കയില്‍ നടന്ന ആക്രമണത്തില്‍ പങ്കൊന്നുമില്ലെന്ന് താലിബാന്‍ ആവര്‍ത്തിച്ചു.












Click it and Unblock the Notifications