യുഎസ് പട്ടാളക്കാര്‍ പാകിസ്ഥാനില്‍?
ഇസ്ലാമബാദ്: യുഎസ് പട്ടാളക്കാര്‍ പാകിസ്ഥാനിലെത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയെയും ഒസാമാ ബിന്‍ലാദനെയും ആക്രമിക്കാന്‍ പാകിസ്ഥാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ പാക്-അഫ്ഗാന്‍ ആകാശഅതിര്‍ത്തികളിലൂടെ യാത്രാവിമാനങ്ങള്‍ വിടേണ്ടതില്ലെന്ന് വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പാക് വിമാനത്താവളത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജനറല്‍ പര്‍വേസ് മുഷാറഫ് പങ്കെടുത്ത ദേശീയ സുരക്ഷാകൗണ്‍സില്‍ യോഗത്തിനു ശേഷമാണ് അമേരിക്കയുടെ നാല് ആവശ്യങ്ങളും അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.
അമേരിക്കയുടെ സൈന്യം പാകിസ്ഥാനില്‍ ഇറങ്ങുന്നത് കണ്ടതായി ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ചുകൊണ്ട് പാകിസ്ഥാന്‍ പത്രമായ ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പോരാളികള്‍ പാകിസ്ഥാനില്‍ ഇറങ്ങുന്നതു കണ്ടെന്നാണ് പത്രറിപ്പോര്‍ട്ട്.












Click it and Unblock the Notifications