Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രനിര്‍മാണ തീയതി ജനവരി 27ന് പ്രഖ്യാപിക്കും

വിജയവാഡ: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള അന്തിമ തീയതി വിശ്വഹിന്ദു പരിഷത്ത് 2002 ജനവരി 27ന് പ്രഖ്യാപിക്കും. ദില്ലിയിലെ രാം ലീല മൈതാനത്തില്‍ മുപ്പത് ലക്ഷത്തോളം സന്യാസിമാരുടെയും മതനേതാക്കളുടെയും സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം.

വിശ്വഹിന്ദു പരിഷത്ത് ആന്ധ്രപ്രദേശ് സ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് കാനുമുരി വെങ്കടരാജുവാണ് ഇക്കാര്യം അറിയിച്ചത്. ജനവരി 27ന് നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി സപ്തംബര്‍ 18 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിവന് ജലാഭിഷേകം നടത്തും.

ഒക്ടോബര്‍ 26 മുതല്‍ ശ്രീരാമ നാമ ജപ പൂജ നടക്കും. ഫിബ്രവരി 12 മുതല്‍ മാര്‍ച്ച് 12 വരെ യജ്ഞം നടക്കും.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് അനുമതി തേടികൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കും. എന്നാല്‍ ഇവരുടെ അനുമതി ലഭിച്ചില്ലെങ്കിലും ക്ഷേത്രനിര്‍മാണസംരംഭവുമായി വിഎച്ച്പി മുന്നോട്ടുപോവുമെന്ന് റാവു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+