റണ്‍വെ പണി പുരോഗമിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു.3, 398 മീറ്റര്‍ നീളം വരുന്ന റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ ഏറ്റുെടുത്തിരിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗമാണ്. സപ്തംബര്‍ 15 ശനിയാഴ്ചയാണ് പണി തുടങ്ങിയത്. വൈകുന്നേരം നാല് മണി മുതല്‍ രാത്രി 11 മണി വരെ പണി നടക്കുന്നു.
നിരന്തരമായ ഉപയോഗം മൂലം റണ്‍വേയിലെ ചില പ്രധാന ഭാഗങ്ങളില്‍ തന്നെ ഉണ്ടായിട്ടുള്ള വിള്ളലുകള്‍ നികത്തുകയാണ് പ്രധാന ജോലി. ഏകദേശം ഒരു മാസം കൊണ്ട് പണി തീര്‍ക്കാന്‍ കഴിയുമെന്ന് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. റണ്‍വേ അറ്റകുറ്റപ്പണി മൂലം ഇന്ത്യന്‍ എയര്‍ലൈന്‍സ്, സില്‍ക്ക് എയര്‍, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ തിരുവനന്തപുരത്ത് നിന്നും തിരിക്കുന്നതും എത്തിച്ചേരുന്നതുമായ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലെത്തുന്നതിന് വിമാനത്താവളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് വിമാനത്താവള കമ്പനികളുടെ പ്രതിനിധി സംഘടനയായ ബോര്‍ഡ് ഓഫ് എയര്‍ലൈന്‍ റെപ്രസന്റേറ്റീവ്സ് (ബി എ ആര്‍) അഭിപ്രായപ്പെടുന്നു.
വിദേശ വിമാനകമ്പനികള്‍ക്ക് മറ്റ് വിമാനത്താവളങ്ങളില്‍ ടര്‍ബൈന്‍ ഇന്ധനത്തിന് വില്‍പ്പന നികുതി കൊടുക്കേണ്ടി വരുന്നില്ല. എന്നാല്‍ തിരുവനന്തപുരത്ത് അത് ഈടാക്കുന്നുണ്ടെന്നും ബിഎആര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദേശവിമാനക്കമ്പനികള്‍ പുലര്‍ച്ചെ ഇവിടെ വിമാനം ഇറക്കാനാണ് താല്‍പര്യപ്പെടുന്നത്. അതിനാലാണ് രാത്രിയുള്ള സര്‍വീസുകള്‍ കൂടുതല്‍ ഉണ്ടാകാത്തതെന്നും ബിഎആര്‍ പറയുന്നു.












Click it and Unblock the Notifications