നിരക്ക് കൂട്ടിയിട്ടും 25ന് ബസ് സമരം
തൃശൂര്‍: സംസ്ഥാനത്തെ ബസ് നിരക്ക് കുത്തനെ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടും സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു. നികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 25 ചൊവാഴ്ച സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.
പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അനിശ്ചിത കാലസമരം തുടങ്ങുമെന്നും ഫെഡറേഷന്‍ മുന്നറിയിപ്പു നല്‍കി.
നികുതി വര്‍ദ്ധിപ്പിച്ചതിനാല്‍ ബസ്നിരക്കിലെ വര്‍ദ്ധന സ്വകാര്യ ബസ് മേഖലയെ രക്ഷിക്കില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ബസ്സുടമകളുടെ സംഘടനയുമായി ചര്‍ച്ച ചെയ്യാനുള്ള സൗമനസ്യം പോലും കാട്ടാതെയാണ് വാഹന നികുതി മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാന സര്‍ക്കാര്‍ കൂട്ടിയിരിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. ബസ്സുടമകളുടെ മറ്റു പ്രധാനാവശ്യങ്ങള്‍ ഇപ്പോഴും പരിഹാരം കാണാതെ കിടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ സംസ്ഥാനത്തെ ബസ് നിരക്കുകളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 25 ശതമാനം വര്‍ദ്ധനവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications