നിയമനനിരോധനത്തിന് നീക്കം: എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രണ ബോര്‍ഡ് നിര്‍ദേശത്തിന് പിന്നില്‍ നിയമന നിരോധനത്തിനുള്ള നീക്കമാണുള്ളതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി.
ഇപ്പോള്‍ തന്നെ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ രൂക്ഷമാക്കാനും തൊഴിലവസരങ്ങള്‍ കുറയുന്നതിനും കാരണമാക്കുന്ന ഈ നിര്‍ദേശം യുവജന വഞ്ചനയാണെന്ന് സപ്തംബര്‍ 16 ഞായറാഴ്ച പാലൊളി പ്രസ്താവിച്ചു. സ്ക്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുവാന്‍ ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ കാരണമാകുമെന്നും പാലൊളി ചൂണ്ടിക്കാട്ടി.
ആസൂത്രണ ബോര്‍ഡ് ശുപാര്‍ശകള്‍ ജനവിരുദ്ധവും അന്യായവുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. ഉയര്‍ന്ന തസ്തികകളില്‍ കുറവ് വരുത്താതെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താതെയും താഴ്ന്ന തസ്തികകള്‍ മാത്രം വെട്ടിക്കുറയ്ക്കാനും പുനര്‍വിന്യാസം നടത്താനുമുള്ള ബോര്‍ഡ് നിര്‍ദേശം അപലപനീയമാണെന്നും സപ്തംബര്‍ 16 ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിയം പറഞ്ഞു.












Click it and Unblock the Notifications