130 മലയാളികള്‍ സുരക്ഷിതര്‍
തിരുവനന്തപുരം: അമേരിക്കയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം 130 മലയാളികള്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു.
ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഉള്ളവരാണ് ഇവരെന്ന് സെക്രട്ടറിയേറ്റിലെ നോര്‍ക്ക കണ്‍ട്രോള്‍ റൂമില്‍ നിന്നും സപ്തംബര്‍ 16 ഞായറാഴ്ച അറിയിച്ചു. ഇതുവരെ ലഭിച്ച 174 അന്വേഷണങ്ങളില്‍ നിന്നുമാണ് 130 പേര്‍ സുരക്ഷിതരാണെന്ന് അറിഞ്ഞത്.
ബാക്കിയുള്ളവരെ പറ്റി അന്വേഷണം നടക്കുകയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും അറിയിച്ചതായി നോര്‍ക്ക കണ്‍ട്രോള്‍ റൂം വ്യക്തമാക്കി. ആശുപത്രിയില്‍ കഴിയുന്ന രാജീവ് നായര്‍ എന്നയാളെ കുറിച്ച് ഇതുവരെ വിവരമൊന്നും കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications