പുതിയ സഹകരണ നിയമം കൊണ്ടുവരും
കൊച്ചി: സഹകരണമേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണം കുറയ്ക്കുന്ന പുതിയ സഹകരണ നിയമം കൊണ്ടുവരുമെന്ന് സഹകരണ-തുറമുഖ മന്ത്രി എം.വി.രാഘവന്‍ അറിയിച്ചു.
പുതിയ നിയമം നിലവില്‍ വന്നാല്‍ ഓഡിറ്റിംഗ്, രജിസ്ട്രേഷന്‍ എന്നിവയൊഴിച്ചുള്ള കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ നിയന്ത്രണമുണ്ടാവില്ല. ആര്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കും വിധത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാഘവന്‍ വ്യക്തമാക്കി. സപ്തംബര്‍ 16 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകളിലെ പലിശനിരയ്ക്ക് ഒരു ശതമാനം കുറക്കും. ഇപ്പോള്‍ വായ്പകള്‍ക്കുള്ള 15, 16, 17 ശതമാനം പലിശ 14,15,16 ശതമാനമായി കുറക്കും. ഇത് ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.
കേരളത്തിലെ നാല് തുറമുഖങ്ങളില്‍ 5000 കോടി വിനിയോഗിച്ച് വികസനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications