എസ്ടിഡി ബൂത്തുകള്‍ 20ന് അടച്ചിടും
കോഴിക്കോട്: എസ്ടിഡി ബുത്തുകള്‍ക്കെതിരായ ബിഎസ്എന്‍എല്ലിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ എസ്ടിഡി ബൂത്തുകളും സപ്തംബര്‍ 20 വ്യാഴാഴ്ച അടച്ചിടും. കോഴിക്കോട്, വയനാട് ജില്ലകളില്‍ 19നും 20നും ബൂത്തുകള്‍ പ്രവര്‍ത്തിക്കില്ല.
ബിഎസ്എന്‍എല്‍ ന്റെ പുതിയ നടപടികള്‍ സംസ്ഥാനത്തെ 50,000ത്തിലധികം വരുന്ന എസ്ടിഡി ബൂത്തുകള്‍ക്കെതിരാണ്. എസ്ടിഡി സംവിധാനം ലഘൂകരിച്ച് ഗ്രൂപ്പ് ഡയലിംഗായി മാറ്റിയ ബിഎസ്എന്‍എല്ലിന്റെ തീരുമാനം ബൂത്തുകളുടെ വരുമാനത്തില്‍ വന്‍കുറവ് വരുത്തിയിരിക്കുന്നു. കൂടാതെ ഐടി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഉണ്ടായ വര്‍ദ്ധനവും ബൂത്തുടമകളെ കഷ്ടപ്പെടുത്തുന്നു - കേരള ടെലികോം സര്‍ക്കിള്‍ പബ്ലിക് ടെലഫോണ്‍ ഫ്രാഞ്ചൈസീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
ബൂത്തുകള്‍ക്കുള്ള കമ്മീഷന്‍ 40 ശതമാനമായി ഉയര്‍ത്തുകയും പുതിയ ബൂത്തുകള്‍ അനുവദിക്കുമ്പോള്‍ ദൂരപരിധിയും വരുമാനപരിധിയും മാനദണ്ഡമാക്കിയിരുന്നത് പുനഃസ്ഥാപിക്കുകയും വേണമെന്ന് ബൂത്തുടമകള്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications