എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന് എയര്‍ ഇന്ത്യ നിര്‍ത്തിയിരുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ സപ്തംബര്‍ 17 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ചിക്കാഗോയില്‍ നിന്നുള്ള സര്‍വീസുകള്‍ ചൊവാഴ്ച പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
എന്നാല്‍ സപ്തംബര്‍ 18ന് ചില സാങ്കേതിക കാരണങ്ങളാല്‍ ന്യൂയോര്‍ക്കില്‍ നിന്ന് സര്‍വീസുകളുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന് അമേരിക്ക വ്യോമാതിര്‍ത്തി അടച്ചതുമൂലമാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തിയത്. ഇതിനെത്തുടര്‍ന്ന് ഒട്ടേറെ ഇന്ത്യക്കാര്‍ യാത്ര ചെയ്യാനാകാതെ വിഷമിച്ചിരുന്നു.












Click it and Unblock the Notifications