മുഷാറഫിന് ബുഷിന്റെ നന്ദി
ഇസ്ലാമാബാദ്: ഒസാമ ബിന്‍ ലാദനെതിരായ യുദ്ധത്തിന് പൂര്‍ണ പിന്തുണ നല്‍കിയ പാകിസ്ഥാന്റെ നടപടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന് പൂര്‍ണ സംതൃപ്തി. പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിനെ നേരിട്ട് വിളിച്ച് ബുഷ് തന്റെ നന്ദി അറിയിച്ചു.
അമേരിക്ക വന്‍ പ്രതിസന്ധിയും ദുഃഖവും നേരിട്ടപ്പോള്‍ പാകിസ്ഥാന്‍ നല്‍കിയ പിന്തുണയില്‍ താന്‍ ഏറെ സന്തുഷ്ടനാണ് എന്ന് ബുഷ് മുഷാറഫിനെ അറിയിച്ചു.
സപ്തംബര്‍ 15 ശനിയാഴ്ച വൈകീട്ട് യോഗം ചേര്‍ന്ന പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സിലും മന്ത്രിസഭയും തീവ്രവാദത്തിനെതിരായ അമേരിക്കയുടെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ബിന്‍ ലാദനെ സംരക്ഷിക്കുന്ന അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക യുദ്ധം തുടങ്ങുമെന്ന് വ്യക്തമായി.












Click it and Unblock the Notifications