ആക്രമണത്തിന് പിന്നില്‍ ഞാനല്ല: ഒസാമ
കാബൂള്‍: അമേരിക്കയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഒസാമ ബിന്‍ ലാദന്‍. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് ഏജന്‍സിയാണ് സപ്തംബര്‍ 16 ഞായറാഴ്ച ഒസാമ ബിന്‍ ലാദന്‍ കുറ്റം നിഷേധിച്ചതായി വെളിപ്പെടുത്തിയത്.
ഒസാമ ബിന്‍ ലാദന്‍ തന്റെ ഒളിത്താവളം മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഏതു സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറെടുക്കുകയാണ്. അതേ സമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് ഒഴുകുകയാണ്.
ഒസാമ ബിന്‍ ലാദന്‍ കുറ്റം നിഷേധിച്ച സാഹചര്യത്തില്‍ എന്തു തിരിച്ചടിയുണ്ടായാലും ഒസാമയെ സംരക്ഷിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications