ലാദന്‍: പാക് പ്രതിനിധി കാബൂളിലേക്ക്
ഇസ്ലാമബാദ്: യുഎസ്സില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് അമേരിക്ക ആരോപിക്കുന്ന ഒസാമ ബിന്‍ലാദനെ വിട്ടുകൊടുക്കണമെന്ന് പാകിസ്ഥാന്‍ താലിബാനോട് ആവശ്യപ്പെടും. ബില്‍ലാദനെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുന്ന കത്തുമായി നയതന്ത്രപ്രതിനിധിയെ പാകിസ്ഥാന്‍ കാബൂളിലേക്കയക്കും.
ലാദനെ കൈമാറുന്നതിന് പാകിസ്ഥാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കുമെന്നും ടിവി ചാനല്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ ഒരു യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്റെ ഈ നീക്കം. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിനു ശേഷമാണ് പാകിസ്ഥാന്റെ ഈ തീരുമാനമുണ്ടായത്.
യുഎസ്സില്‍ ആക്രമണം നടത്തിയത് താനല്ലെന്ന് ലാദന്‍ വ്യക്തമാക്കിയ നിലക്ക് അദ്ദേഹത്തെ ഒരു തരത്തിലും വിട്ടുകൊടുക്കില്ലെന്നാണ് താലിബാന്റെ നിലപാട്.












Click it and Unblock the Notifications