അഫ്ഗാനില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം
ടെഹ്റാന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് യുഎന്‍ അറിയിച്ചു.
ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെത്തുന്നതിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും അഫ്ഗാനില്‍ നിന്ന് ജനങ്ങള്‍ ഒളിച്ചോടുന്നത് മൂന്ന് മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് അഭയാര്‍ത്ഥികളുടെ ചുമതലയുള്ള യുഎന്‍ ഹൈക്കമ്മിഷണര്‍ സുരേന്ദ്ര ബാണ്ഡെ പറഞ്ഞു.
അമേരിക്ക എപ്പോള്‍ വേണമെങ്കിലും അഫ്ഗാനിസ്ഥാന്‍ ആക്രമിക്കാം എന്ന ഭീതി നിലനില്‍ക്കെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചത്. 900 കിലോമീറ്റര്‍ വരുന്ന ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തി അടയ്ക്കുകയാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ലക്ഷക്കണക്കിന് അഫ്ഗാന്‍കാര്‍ ഇറാനില്‍ അഭയം തേടിവരികയാണ്.
അതേ സമയം യുദ്ധഭീതി അഫ്ഗാനിലെ വാണിജ്യത്തെയും സാരമായി ബാധിച്ചു. കാബൂളില്‍ കടകളിലും ഹോട്ടലുകളിലും ജനങ്ങള്‍ പോകുന്നത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications