യുഎസ്സില്‍ സിക്കുകാരനെ വെടിവെച്ചുകൊന്നു
മെസ (അരിസോണ): യുഎസ്സിലെ മെസയില്‍ ഒരു സിക്ക് വംശജനെ അജ്ഞാതനായ അക്രമി വെടിവെച്ചുകൊന്നു. സപ്തംബര്‍ 15 ശനിയാഴ്ചയാണ് സംഭവം.
യുഎസ്സില്‍ കുടിയേറിയ ഒരു സിക്ക് കുടുംബത്തില്‍ പെട്ട ബല്‍ബിര്‍ സിംഗ് സോധി എന്നയാളാണ് കൊല്ലപ്പെട്ടത്. സോധിയുടെ ഉടമസ്ഥതയിലുള്ള ഒരു ഗ്യാസ് സ്റേഷന്റെ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചാണ് സോധിക്കു നേരെ വെടിവെപ്പുണ്ടായത്.
സിക്കുകാര്‍ക്കു നേരെ യുഎസ്സില്‍ അക്രമം വ്യാപകമായി വരികയാണ്. അറബികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നത്. ആ
സോധിയെ വെടിവെച്ചുകൊലപ്പെടുത്തിയതിന് ശേഷം മറ്റൊരു ഗ്യാസ് സ്റേഷനില്‍ അതിക്രമിച്ചു കടന്ന അക്രമി അവിടെയും വെടിവെപ്പ് നടത്തി. അതിന് ശേഷം ഒരു വീട്ടിലേക്ക് കടന്ന് അവിടെയും വെടിയുതിര്‍ത്തു.
അതേ സമയം യുഎസ്സില്‍ സിക്കുകാര്‍ക്ക് നേരെ അക്രമം വ്യാപകമാവുന്ന സാഹചര്യത്തില്‍ കേന്ദ്ര രാസവളമന്ത്രിയും അകാലിദള്‍ (ബാദല്‍) ജനറല്‍ സെക്രട്ടറിയുമായ സുഖ്ദേവ് സിംഗ് ദിന്‍സ ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ റോബര്‍ട്ട് ബ്ലാക്ക്വെല്ലിനെ സന്ദര്‍ശിക്കും. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ത്രിലോചന്‍ സിംഗും ദിന്‍സയോടൊപ്പമുണ്ടാവും.












Click it and Unblock the Notifications