ലാദനോടുള്ള സമീപനം മാറ്റില്ല: താലിബാന്‍
ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കാനുള്ള തങ്ങളുടെ നയം മാററുകയില്ലെന്ന് താലിബാന്‍ വക്താവ് സപ്തംബര്‍ 16 ഞായറാഴ്ച ആവര്‍ത്തിച്ചു. ഒസാമ ബിന്‍ ലാദനെക്കുറിച്ചുള്ള ഞങ്ങളുടെ നയത്തില്‍ മാറ്റമില്ല. ഞങ്ങള്‍ ഞങ്ങളുടെ പഴയ തീരുമാനത്തില്‍ ഉറച്ചുനില്ക്കും- അഫ്ഗാന്‍ ഇസ്ലാമിക് പ്രസിനനുവദിച്ച അഭിമുഖത്തില്‍ താലിബാന്‍ വിദേശകാര്യമന്ത്രി വാകില്‍ അഹ്മദ് മുതാവകെല്‍ പറഞ്ഞു.
ഞങ്ങളുടെ രാജ്യത്തെ രക്ഷിക്കാന്‍ സാധ്യമായ മുഴുവന്‍ വഴികളും ഉപയോഗിക്കും. ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുക ഞങ്ങളുടെ ബാധ്യതയാണ് - അഹ്മദ് മുതാവകെല്‍ അഭിപ്രായപ്പെട്ടു. ആക്രമണത്തില്‍ യുഎസിനെ സഹായിക്കുന്നവരെ മുഴുവന്‍ ശത്രുവായി പ്രഖ്യാപിക്കുമെന്ന താലിബാന്റെ തീരുമാനം അദ്ദേഹം ആവര്‍ത്തിച്ചു.
അമേരിക്കന്‍ ശക്തികള്‍ക്കായി വ്യോമാതിര്‍ത്തിയോ മറ്റും തുറന്നുകൊടുക്കുന്നവര്‍ക്കെതിരെ ആക്രമണം നടത്താന്‍ താലിബാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. 1996 മുതല്‍ അഫ്ഗാനിസ്ഥാന്റെ അതിഥിയായി കഴിയുകയാണ് ഒസാമ ബിന്‍ ലാദന്‍.












Click it and Unblock the Notifications