കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മള്‍ യുദ്ധത്തില്‍

  • By Staff
Google Oneindia Malayalam News

ക്യാമ്പ് ഡേവിഡ്: തീവ്രവാദികള്‍ക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രസിഡണ്ട് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമണത്തിന് പിന്നില്‍ സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനാണെന്നും ബുഷ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡണ്ട് ആദ്യമായാണ് ലാദനെ മുഖ്യകുറ്റവാളിയായി പ്രഖ്യാപിക്കുന്നത്.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കൈയില്‍ നിന്ന് ഒളിച്ചു താമസിക്കാമെന്ന് അയാള്‍ (ലാദന്‍) കരുതുന്നുണ്ടെങ്കിലും അത് തീര്‍ത്തും അബദ്ധമാണ്, പ്രസിഡണ്ട് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ജനതക്കെതിരെ ചില പ്രാകൃതന്മാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തു വില കൊടുത്തും അമേരിക്ക ഇതിനെ തകര്‍ക്കും, സപ്തംബര്‍ 15 ശനിയാഴ്ച ദേശീയ സുരക്ഷാകൗണ്‍സില്‍ യോഗത്തിനു ശേഷം ക്യാമ്പ് ഡേവിഡില്‍ വച്ച് ബുഷ് വാര്‍ത്താലേഖകരോട് പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെ ഏതു തരത്തിലുള്ള പ്രത്യാക്രമണമാണ് നടത്തേണ്ടതെന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍, പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൊണ്ടോളെസ്സാ റൈസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രത്യാക്രമണത്തിനായി ഏതു ശക്തിയും ഉപയോഗപ്പെടുത്താന്‍ പ്രസിഡണ്ടിന് അമേരിക്കന്‍ കോണ്‍ഗ്രസ് പൂര്‍ണാധികാരം നല്‍കിയതിനു ശേഷമാണ് യോഗം നടന്നത്.

യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ പൂര്‍ണവിവരം ലഭ്യമായിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തിന് ഒരുക്കങ്ങളെല്ലാമായി. സ്പെയിനിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിയാഗോ ഗാര്‍സിയയിലും ഉള്ള സൈനിക താവളങ്ങളിലേക്ക് വ്യോമ ഇന്ധനം കൂടുതല്‍ കൊടുത്തയയ്ക്കാന്‍ പെന്റഗണ്‍ ഉത്തരവിട്ടിട്ടുള്ളത് പ്രത്യാക്രമണം എപ്പോള്‍ വേണമെങ്കിലും തുടങ്ങുമെന്നതിന്റെ സൂചനയായാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X