അമേരിക്കന്‍ യുദ്ധകപ്പല്‍ നീങ്ങി തുടങ്ങി
ടോക്കിയോ: ജപ്പാനടുത്തുള്ള അമേരിക്കയുടെ നാവിക കേന്ദ്രത്തില്‍ നിന്ന് യുദ്ധകപ്പല്‍ നീങ്ങി തുടങ്ങി. വ്യത്യസ്ത ആക്രമണങ്ങള്‍ ഒരേസമയം നടത്താന്‍ കഴിയുന്ന കൗപന്‍സ് എന്ന യുദ്ധകപ്പലാണ് യാത്ര തിരിച്ചത്.
ടോക്കിയോക്ക് സമീപമുള്ള യോകോസുകാ നാവിക കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ വാഹിനിയായ ഈ കപ്പല്‍ ശനിയാഴ്ചയാണ് യാത്ര തിരിച്ചത്. ജപ്പാന്‍ പത്രമായ ടോക്കിയോ ഷിംപണ്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കപ്പലിന്റെ ലക്ഷ്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും യാത്ര ഗള്‍ഫ് പ്രദേശത്തേക്കാണെന്നാണ് കരുതുന്നു. തിങ്കളാഴ്ചയോടെ രണ്ടു യുദ്ധകപ്പലുകള്‍ കൂടി നീങ്ങിതുടങ്ങുമെന്നാണ് കരുതുന്നത്. വിമാനവാഹിനിയായ കിറ്റി ഹാക്ക് വൈകാതെ യോകോസുകാ നാവികത്താവളം വിടും.












Click it and Unblock the Notifications