ബുഷ് വാജ്പേയിയെ വിളിച്ച് നന്ദി പറഞ്ഞു
ദില്ലി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കക്ക് എല്ലാവിധ പിന്തുണയും നല്‍കിയതിന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് ഇന്ത്യയോട് നന്ദി പറഞ്ഞു. സപ്തംബര്‍ 16 ഞായറാഴ്ച രാത്രി 9.10നാണ് ബുഷിന്റെ ഫോണ്‍ കോള്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ലഭിച്ചത്.
തീവ്രവാദത്തെ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ ഇന്ത്യയും അമേരിക്കയും തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ബുഷ് പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയെ ഉടന്‍തന്നെ വാഷിംഗ്ടണിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി പ്രസിഡണ്ടിന് ഉറപ്പു നല്‍കി.
താലിബാനും ഒസാമ ബിന്‍ ലാദനുമെതിരായ ആക്രമണത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇരുനേതാക്കളുടെയും സംഭഷണത്തില്‍ വന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications